ന്യൂഡൽഹി:  നിങ്ങൾ നിങ്ങളുടെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമ്പത്തിക സുരക്ഷ നൽകാനും പണം സൂക്ഷിക്കാനുമുള്ള ശീലം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ സഹായിക്കാൻ ഈ ബാങ്ക് രംഗത്തുണ്ട്. കുട്ടികൾക്കായി അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)നൽകുന്നു.  മാത്രമല്ല ഇതോടൊപ്പം നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങളും അവർക്ക് ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: EPFO വരിക്കാർക്കായി ഇതാ ഒരു Good News... 


അക്കൗണ്ടുകൾ രണ്ട് തരം


ആദ്യ ഘട്ടത്തിൽ രണ്ട് തരം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സൗകര്യമാണ് എസ്‌ബി‌ഐ (SBI)വാഗ്ദാനം ചെയ്യുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രണ്ട് അക്കൗണ്ടുകളിലും പണം പിൻവലിക്കാനുള്ള പ്രതിദിന പരിധിയും നിശ്ചയിച്ചിട്ടുണ്ട് എന്തുകൊണ്ടെന്നാൽ ഇതുവഴി അവർ അനാവശ്യമായി പണം ചെലവഴിക്കില്ല. 


Also read: Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!


അക്കൗണ്ടിന്റെ പ്രത്യേകതകൾ ഇതാണ്


പ്രതിമാസ ശരാശരി ബാലൻസ് ആവശ്യമില്ല
പരമാവധി 10 ലക്ഷം രൂപവരെ അക്കൗണ്ടിൽ നിക്ഷേപിക്കാം.
രണ്ട് അക്കൗണ്ടുകളിലും ചെക്ക് ബുക്ക് സൗകര്യം ലഭ്യമാകും
ഫോട്ടോയോടുകൂടിയ ATM/Debit card നൽകും.  ഇതുവഴി നിങ്ങൾക്ക് പ്രതിദിനം 5000 രൂപ വരെ പിൻവലിക്കാവുന്നതാണ്.
Mobile Banking വഴി നിങ്ങൾക്ക് രണ്ടായിരം രൂപ വരെ ബിൽ അടയ്ക്കാം.
കുറഞ്ഞത് 20 ആയിരം രൂപ പരിധിയിലുള്ള Auto Sweep സൗകര്യവും ലഭിക്കും. 


ഇതുകൂടാതെ കുട്ടികൾക്ക് ഒരു ആർ‌ഡി അക്കൗണ്ട് തുറക്കാനും കഴിയും ഇതിനായി ഒരു തരത്തിലുള്ള ചാർജും ബാങ്ക് ഈടാക്കില്ല.