ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് ആയി ഇതാ ഒരു സന്തോഷ വാർത്ത. അതെന്തെന്നാൽ ഇവർക്ക് 8.5 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും എന്നതാണ്. ഇത് PFവരിക്കാർക്ക് ഒരു ആശ്വാസ വാർത്തയാണ്. ഈ തീരുമാനം EPFO യുടെ Central Board of meeting ൽ ആണ് തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ഇപിഎഫ്ഒ അതിന്റെ വരിക്കാർക്ക് 8.15 ശതമാനം നിരക്കിൽ പലിശ നൽകും ബാക്കിയുള്ള 0.35 ശതമാനം ഡിസംബറിൽ നൽകും. വരിക്കാർക്ക് പലിശ നൽകുന്നതിനായി ഇപിഎഫ്ഒ അതിന്റെ ഇക്വിറ്റി നിക്ഷേപം വിൽക്കും.
Also read: Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!
എന്തുകൊണ്ടാണ് ETF വിൽക്കേണ്ടി വരുന്നത്
2019-20 വർഷത്തേക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (EPF) 8.5 ശതമാനം പലിശ നിശ്ചയിച്ചിരുന്നുവെങ്കിലും ഇതുവരെയും അത് അറിയിച്ചിട്ടില്ലായിരുന്നു. എന്തുകൊണ്ടെന്നാൽ പിഎഫിൽ 8.15 ശതമാനം പലിശ നൽകാനായിഫണ്ടുണ്ടായിരുന്നു എന്നാൽ ബാക്കിയുള്ള 0.35 ശതമാനത്തിനായി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന് (CBT)തങ്ങളുടെ ഇടിഎഫ് വിൽക്കേണ്ടിവരും. അതിന്റെ തീരുമാനമാണ് ഇന്നലെ ചേർന്ന മീറ്റിങ്ങിൽ എടുത്തത്. മുൻപ് CBT മാർച്ചിൽ തന്നെ ഇടിഎഫ് (Exchange-traded fund) ഹോൾഡിംഗ്സ് വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അന്ന് വിപണിയിൽ ഉണ്ടായ വൻ ഇടിവ് കാരണം വിൽക്കാനുള്ള പദ്ധതി റദ്ദാക്കുകയായിരുന്നു. ഈ നിർദ്ദേശം ജൂൺ വരെ സാധുതയുള്ളതായിരുന്നു അതാണ് ഇപ്പോൾ പുതുക്കിയത്.
Also read: എടിഎം തട്ടിപ്പ് തടയാൻ പുതിയ സംവിധാനവുമായി SBI..!
ഇടിഎഫ് നിക്ഷേപത്തിൽ ഇപിഎഫിന് നഷ്ടം
EPFO യ്ക്ക് ഫണ്ടില്ല അതിനാലാണ് വരിക്കാർക്ക് പലിശ നൽകാൻ കഴിയാത്തത്. കഴിഞ്ഞ അഞ്ച് വർഷമായി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) വഴി നടത്തുന്ന നിക്ഷേപത്തിന്റെ വരുമാനം ഇപിഎഫ്ഒയെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് റിപ്പോർട്ട്. സത്യത്തിൽ ഇപിഎഫ്ഒ അതിന്റെ വാർഷിക നിക്ഷേപത്തിന്റെ 85% ഡെബിറ്റ് ഇൻസ്ട്രുമെന്റ്സിന് വേണ്ടി അതായത് ബോണ്ടുകൾ, ഡിബഞ്ചറുകൾ എന്നിവയ്ക്ക് വേണ്ടിയാണ് നിക്ഷേപിച്ചിരുന്നത് ബാക്കിയുള്ള 15% ഇക്വിറ്റി നിക്ഷേപമാണ് നടത്തിയത്. ഇക്വിറ്റി നിക്ഷേപം അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം പൊതുവെ കൂടുതൽ അപകടസാധ്യതയുള്ളതാണെങ്കിലും വരുമാനം നല്ലതാണ്. എന്നാൽ കൊറോണ പ്രതിസന്ധി കാരണം ഇത്തവണ ഓഹരി നിക്ഷേപത്തിന്റെ പ്രകടനം വളരെയധികം മോശമായിരുന്നു.