പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മൂന്ന്‍ വ്യവസ്ഥകളുമായി കോണ്‍ഗ്രസ് 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള നടപടിക്രമങ്ങളില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്. 


ഇക്കാര്യത്തില്‍ മൂന്നു വ്യവസ്ഥകളുമായി എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ആര്‍ഡിയോയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണം, നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണം, ഏറ്റവും സീനിയറായ ഡോക്ടര്‍ ഇതിനെല്ലാം നേതൃത്വം നല്‍കണം. ഇങ്ങനെ മൂന്ന്‍ വ്യവസ്ഥകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. 


പോസ്റ്റ്‌മോര്‍ട്ടത്തിനവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നതിനോടൊപ്പം മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ട്, പരുക്കുകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. 


തിരിമറിയില്ലാത്ത വിധത്തിലുള്ള പോസ്റ്റ്മോർട്ടമാണ് ഉറപ്പാക്കേണ്ടത്, ഒന്നും ഒളിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടാകരുത്. നിബന്ധകളെല്ലാം പാലിച്ച് ഏതു സമയത്തു നടപ്പാക്കാൻ സാധിക്കുമെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കാറുകളിലായെത്തിയ സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോകുകയും പോകുന്ന വഴിയില്‍ അനീഷിനെ ഇറക്കി വിടുകയും ചെയ്തു. സാരമായി പരിക്കേറ്റ അനീഷ്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിലാണ് ഭാര്യ നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ കൊലപ്പെടുത്തിയത്.