കൊച്ചി: .ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഞായറാഴ്ച നിയന്ത്രിത സ്ഫോടനത്തില്‍ കൂടി തകര്‍ക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ഫ്ലാറ്റുകള്‍. 


സ്ഫോടനസമയത്തെ ശബ്ദം വിലയിരുത്തിയതില്‍ കൂടുതലായി വന്നത് 114 ഡെസിബലാണ്. വലിയ ഇടിമിന്നലിന്റെ പോലും പ്രത്യാഘാതം ഇതിനില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.


ആല്‍ഫ സെറീന്റെ ബി ബ്ലോക്കിനായി നടത്തിയതാണ് ശബ്ദംകൊണ്ടും പ്രകമ്പനം കൊണ്ടും വലുതായിരുന്ന സ്ഫോടനം. 


സുരക്ഷിതമായി നില്‍ക്കാവുന്നിടത്താണ് സൗണ്ട് ലെവല്‍ മീറ്റര്‍ സ്ഥാപിച്ചിരുന്നത്. സ്ഫോടനസമയത്ത് തിങ്ങിക്കൂടിയിരുന്ന ആളുകളുടെ ആരവവും ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കാം. അതും അളവില്‍ പ്രതിഫലിക്കും. 


തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അളവ് 125 ഡെസിബലാണ്. ഇത് മുക്കാല്‍ മണിക്കൂറോളം തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. 118 ഡെസിബല്‍ മുതലാണ് പൂരം വെടിക്കെട്ടിന്റെ ശബ്ദഅളവ്.


രണ്ട് ഫ്ളാറ്റുകളുടെയും സമീപത്തായാണ് ശബ്ദം അളക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നത്.


അതേസമയം, ഹോളിഫെയ്ത്തിന്‍റെയും ആല്‍ഫയുടെയും കൃത്യമായ പതനം നല്‍കുന്ന ആത്മവിശ്വാസമാണ് ഇന്ന് ഉദ്യോഗസ്ഥരുടെയും പൊളിക്കല്‍ കമ്പനിയുടെയും കൂട്ട്.


ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പരിസരം. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.