പനാമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ ലിസ്റ്റില്‍ 2 മലയാളികളും കൂടി. തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യുവും, റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരനും. രണ്ടു പേരും സിംഗപ്പൂരിലാണിപ്പോള്‍. 
ഗില്‍ഡിംഗ് ട്രേഡിംഗ് കമ്പനിയുടെ ഡയറക്ടറാണ് ദിനേശ് പരമേശ്വരന്‍. സോണ്‍ റിഥം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ്, വണ്ടര്‍ഫുള്‍ സോലുഷന്‍സ് ലിമിറ്റഡ് ഉള്‍പ്പടെ 6 കമ്പനിയുടെ പേരിലാണ് ജോര്‍ജ് മാത്യു പണം നിക്ഷേപിച്ചിരിക്കുന്നത്.
 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്യുവിന്‍റെ മറുപടി "താന്‍ 12 വര്‍ഷം മുന്‍പ്  സിംഗപ്പൂരില്‍ ചേക്കേറിയ വ്യക്തിയാണ്. തനിക്ക്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളോ ആദായ നികുതി വകുപ്പിന്‍റെ നിയമങ്ങളോ ബാധകമല്ല".



2 ജി സ്‌പെക്ട്രം അഴുമതിയുമായി ബന്ധപ്പെട്ട കര്‍ണാടക സ്വദേശിയായ നീര റാഡിയയുടെ പേരും കള്ളപ്പണ നിക്ഷേപ്പകരുടെ ലിസ്റ്റില്‍ വന്നിട്ടുണ്ട്. എന്നാല്‍, റാഡിയയുടെ ഓഫീസ്‌ ഇതു  നിഷേധിച്ചു. നീരയുടെ അച്ഛന്‍റെ ഓഫീസാണെന്നും നീരയ്ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് ഓഫീസ്‌ വക്താക്കള്‍ വ്യക്തമാക്കുന്നത്.


നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെയും പേരുകളുമുണ്ടായിരുന്നു.