തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഇനി 21 കാരി ആര്യാ രാജേന്ദ്രൻ ഭരിക്കും. ‌സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആര്യയെ  മേയറാക്കാനുള്ള തീരുമാനം. ആര്യ മേയറാകുകയാണെങ്കിൽ രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ജമീല ശ്രീധരനെ മേയർ (Thiruvananthapuram Mayor) സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രി ബാബുവിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാൽ വി.കെ പ്രശാന്തിനെ പോലെ ജനസമ്മതിയുള്ള യുവ നേതാവ് എന്നതും കണക്കിലെടുത്താണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിലവിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ആര്യ. 


ALSO READ: രോഗിയായ ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ റേഷനരി വിറ്റ് വയോധികൻ


എന്നാൽ ഔദ്യോഗികമായി കമ്മിറ്റി തീരുമാനം എടുത്തിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‍സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ്.എഫ്.ഐ (SFI) സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ്. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും 600 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യ വിജയിച്ചത്. 


ALSO READ: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ


തിരുവനന്തപുരം കോർപ്പറേഷനിൽ 70 വാർഡുകളിൽ 41ലും സ്ത്രീകളായിരുന്നു മത്സരിച്ചത്. സംവരണ വാർഡുകൾക്ക് പുറമെ അഞ്ചു വാർ‍ഡുകളിൽ കൂടി വനിതകളെ നിർത്തിയാണ് സി.പി.എം (CPM) സ്ഥാനാർഥി പട്ടിക പുറത്തു വിട്ടത്.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy