കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നും രണ്ടുമല്ല മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ബഹറിനില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ കയില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്.


അതും അയാള്‍ വളരെ ബുദ്ധിപരമായിട്ടാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കാലിന്‍റെ മുട്ടിനു താഴെ കെട്ടിവച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവച്ചിരുന്ന സ്വര്‍ണ്ണം പിടികൂടിയത്.


ഇതിനിടയില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ മറ്റൊരാളില്‍ നിന്നും അരകിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ക്യപ്സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.


നവംബറില്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മുപ്പത് ലക്ഷത്തിന്‍റെ സ്വര്‍ണ്ണവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്നും വന്ന മുഹമ്മദ്‌ എന്ന താമരശ്ശേരി സ്വദേശിയില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 


നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണ കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‍ കനത്ത പരിശോധനയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാലും സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിന് ഒരു കുറവുമില്ലയെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.