താനൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാലംഗസംഘമാണെന്ന് മലപ്പുറം എസ്പി.യു. അബ്ദുള്‍ കരീം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്രമികള്‍ ആരാണെന്ന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെതന്നെ അവരെ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 


മുസ്ലീം ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി സ്വദേശി ഇസഹാഖിനു നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. 


വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അഞ്ചംഗ സംഘം ഇസഹാഖിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇസഹാഖിനെ ഉടനെതന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.


വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറു നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.  


നേരത്തെയും താനൂരിലും അഞ്ചുവടിയിലും മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്‍ പ്രദേശത്ത് സക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.