സംസ്ഥാനത്ത് 6244 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7792 പേർ
സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 6244 പേർക്കാണ്. ഇതിൽ 5745 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7792 പേർ രോഗമുക്തരായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 6244 പേർക്കാണ്. ഇതിൽ 5745 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7792 പേർ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് രോഗം (Covid19) സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 581 പേർക്കും, മലപ്പുറത്ത് 1013 പേർക്കും, കോഴിക്കോട് 661 പേർക്കും, കാസർഗോഡ് 224 പേർക്കും, തൃശൂർ 581 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 456 പേർക്കും , എറണാകുളം ജില്ലയിൽ 1122 പേർക്ക് വീതവും, പാലക്കാട് 364 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 169 പേർക്കും, കൊല്ലം 551 പേർക്കും, കണ്ണൂർ ജില്ലയിൽ 303 പേർക്കും, കോട്ടയത്ത് 350 പേർക്കും, ഇടുക്കിയിൽ 114 പേർക്കും, വയനാട് 84 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ (Covid19) ബാധമൂലമുള്ള 20 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍, അഞ്ചുതെങ്ങ് സ്വദേശിനി ജിനോ, ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി, ആര്യനാട് സ്വദേശിനി ഓമന, വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ്, പാറശാല സ്വദേശിനി ജയമതി വിജയകുമാര), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ, ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി, പല്ലന സ്വദേശി യൂനുസ് കുഞ്ഞ്, എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍, തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍, മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍, മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി, അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ, ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന്‍, കുറുവ സ്വദേശി അബൂബക്കര്‍, താഴേക്കോട് സ്വദേശി കുഞ്ഞന്‍, കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി, കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന്‍, എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി.
Also read: നവ്യ നിങ്ങൾ നടി മാത്രമായിരുന്നു; ഇപ്പോൾ നന്മയുള്ള മനുഷ്യസ്നേഹിയും: ഫിറോസ് കുന്നംപറമ്പിൽ
ഇന്ന് രോഗം (Covid19) സ്ഥിരീകരിച്ചവരിൽ 18 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 81 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവർത്തകർക്കും കൊറോണ (Covid19) സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2519 പേരെയാണ്. സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഇതോടെ നിലവിൽ 653 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)