കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട.  മൂന്നുപേരിൽ നിന്നും പിടിച്ചെടുത്തത് 653 ഗ്രാം സ്വർണമാണ്.  ഇവർ രണ്ട് വിമാനങ്ങളിലാണ് കരിപ്പൂരിൽ എത്തിയത്.  രണ്ട് യാത്രാക്കാർ ദുബായിൽ നിന്നെത്തിയവരാണ് മൂന്നാമത്തെയാൾ ജിദ്ദയിൽ നിന്നെത്തിയതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കനത്ത മഴയെ തുടർന്ന് കടലിൽ 3 ബോട്ടുകൾ അപകടത്തിൽപ്പെട്ടു..! 


30.48 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്.  ജിദ്ദയിൽ നിന്നുംകൊണ്ടുവന്ന 325 ഗ്രാം സ്വർണം അഡാപ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊണ്ടുവന്നത്.  ദുബായിൽ നിന്നും വന്ന ആളുടെ കയ്യിൽ  നിന്നും 207 ഗ്രാം സ്വർണവും മറ്റേ ആളിൽ നിന്നും 121 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.  ഇവർ സ്പീക്കറിനുള്ളിലും അതുപോലെ ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.  


സ്വർണകടത്ത് കേസിൽ സംസ്ഥാനത്ത് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും ഒരു മാറ്റവുമില്ല.