ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ ശത്രു സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങൾക്ക്, മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് നന്ദി പറഞ്ഞ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉമ്മൻ ചാണ്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ട്വീ​റ്റി​ലാ​യി​രു​ന്നു സിദ്ദു​വി​നു​ള്ള ന​ന്ദി അ​റി​യി​ക്ക​ല്‍. 
ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ശ്ര​മ​ങ്ങ​ള്‍​ക്കും അഭിനന്ദനെ വിട്ടയച്ച ഇമ്രാൻ ഖാന്‍റെ നല്ല മനസ്സിന് നന്ദി പറഞ്ഞ ഉമ്മൻചാണ്ടി ഇന്ത്യയും പാക്കിസ്ഥാനും ഇടയിൽ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റിൽ കുറിച്ചു. 



പി​ന്നാ​ലെ, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യു​മാ​യി സി​ദ്ദു രം​ഗ​ത്തെ​ത്തി. മു​തി​ര്‍​ന്ന നേ​താ​വാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വാ​ക്കു​ക​ള്‍ ത​നി​ക്ക് കൂ​ടു​ത​ല്‍ ധൈ​ര്യം പ​ക​രു​ന്നു​വെ​ന്ന് സി​ദ്ദു മ​റു​പ​ടി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.


അതേസമയം മൂന്ന് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്നലെ ഇന്ത്യയിലെത്തി. ഇന്ത്യയുടെ വീര പുത്രന് രാജ്യം ഒറ്റക്കെട്ടായി വന്‍ വരവേല്‍പ്പാണ് നല്‍കിയത്. 


വൈദ്യപരിശോധനകൾക്കായി അഭിനന്ദനെ ഇന്ന് ഡല്‍ഹിയിലെ എയിംസിൽ പ്രവേശിപ്പിക്കും. അതിനു ശേഷം ഇന്ന് ഡല്‍ഹിയില്‍ ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹത്തോട് പാക് കസ്റ്റഡിയിലെ അനുഭവങ്ങള്‍ ചോദച്ചറിയും.