Alappuzha: വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തടി കയറ്റി വന്ന ലോറി ഇടിച്ച് തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തടി കയറ്റി വന്ന ലോറി ടോൾ ബൂത്തിലേക്ക് ഇടിച്ച് കയറിയാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിന് ശേഷം രക്ഷപെട്ട ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ബൈപാസ് കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം അപകട സാധ്യത വർധിക്കുന്നുണ്ട്. ഇതിനാൽ വാഹന നിയന്ത്രണത്തിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആലപ്പുഴ ബൈപാസ് (Alappuzha Bypass) വ്യാഴാഴ്ചയാണ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.  കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ബൈപാസ് ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ (G. Sudhakaran) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുത്തു. 


ALSO READ: "ഇത് എന്താ മുല്ലയ്ക്കൽ ചിറപ്പോ?" Alappuzha Bypass ഉദ്ഘാടന രാവ് ആഘോഷമാക്കി ആലപ്പുഴക്കാ‌ർ


കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ഈ മേൽപ്പാലത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്നത് എന്നതാണ്.  ബൈപാസ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ചരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ജി. സുധാകരന്‍ (Kerala PWD Minister).


ALSO READ: Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു


ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത് 344 കോടിയാണ് .  ഇതിൽ കേന്ദ്രവും കേരളവും (Kerala) 172 കോടി വീതം തുല്യമായി മുടക്കി. ഇത് കൂടാതെ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവും വന്നു.   ബൈപാസിന്റെ പൈലിംഗ് അടക്കമുള്ള ജോലികള്‍ തുടങ്ങിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് എങ്കിലും പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് തങ്ങളുടെ വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇടത് സര്‍ക്കാര്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.