Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു

 കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.   

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 02:38 PM IST
  • കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്.
  • ഈ മേൽപ്പാലത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്നത് എന്നതാണ്.
  • ബൈപാസ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ചരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ജി. സുധാകരന്‍
Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു

ആലപ്പുഴ:   കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപാസ് (Alappuzha Bypass) ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.  കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു.  

ഇതോടെ ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ വാഹനയാത്രികര്‍ക്ക് ആലപ്പുഴ ബൈപാസിലൂടെ യാത്ര ചെയ്യാം. ഇന്ന് ബൈപ്പാസ് തുറന്നപ്പോൾ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമായത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ (G. Sudhakaran) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുത്തു. 

Also Read: Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്

കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ഈ മേൽപ്പാലത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്നത് എന്നതാണ്.  ബൈപാസ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ചരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ജി. സുധാകരന്‍ (Kerala PWD Minister).

ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത് 344 കോടിയാണ് .  ഇതിൽ കേന്ദ്രവും കേരളവും (Kerala) 172 കോടി വീതം തുല്യമായി മുടക്കി. ഇത് കൂടാതെ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവും വന്നു.   ബൈപാസിന്റെ പൈലിംഗ് അടക്കമുള്ള ജോലികള്‍ തുടങ്ങിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് എങ്കിലും പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് തങ്ങളുടെ വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇടത് സര്‍ക്കാര്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ( പ്രത്യേക താത്പര്യമെടുത്താണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  കേന്ദ്ര സഹമന്ത്രി വി കെ സിംഗ്, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, എം പിമാരായ എ എം ആരിഫ്, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

Trending News