കൊച്ചി: എറണാകുളം വരാപ്പുഴ പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ നാല്​ പേർ മരിച്ചു. ഹരിശങ്കര്‍, കിരണ്‍, അക്ഷയ്, ജിജിഷ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​.പുലര്‍ച്ചെ 1.15 നാണ് അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരില്‍, കോഴിക്കോട് സ്വദേശി അക്ഷയ് മലപ്പുറം സ്വദേശി ജിജിഷ എന്നിവര്‍ കുസാറ്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഹരിശങ്കറും കിരണും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരാണ്. കൊല്ലത്തു നിന്നും എടപ്പാളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.


ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നും നിയന്ത്രണം വിട്ട ബസ് ആദ്യം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ഥലത്തുവെച്ച് തന്നെ ബൈക്ക് യാത്രികര്‍ മരിച്ചു. അതിന് ശേഷമാണ് കാറില്‍ വന്നിടിച്ചത്.