കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. സംഭവം നടന്ന് മൂന്ന് മാസം കഴിയുമ്പോഴാണ് സിദ്ദിഖ് പിന്തുണയുമായി എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ അറസ്റ്റിലായ ദിലീപിന് വേണ്ടി പരസ്യനിലപാട് സ്വീകരിച്ച താരമാണ് സിദ്ദിഖ്. ദിലീപ് ജാമ്യം നേടി ജയിൽ മോചിതനായതിനുശേഷം ദിലീപിനെ വീട്ടിലെത്തി സിദ്ദിഖ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റെന്നതും കൗതുകമുണർത്തുന്നു.


മുമ്പൊരിക്കലും നടിക്ക് അനുകൂലമായ പ്രതികരണം നടത്താൻ സിദ്ദിഖ് ഒരുക്കമായിരുന്നില്ല. സിദ്ദിഖിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളും ഫേസ്ബുക്കില്‍ എഴുതുന്നുണ്ട്.


ഇപ്പോഴാണോ താങ്കള്‍ക്ക് പ്രതിയെക്കുറിച്ച് ഓര്‍മ്മ വന്നത്... മലയാളികള്‍ക്ക് നല്ല ബോധം ഉള്ളവരാണ്... അവനൊപ്പമായിരുന്നല്ലോ മാറിയോ... സല്യൂട്ട് ഇക്കാ... എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് ഫേസ്ബുക്കില്‍ ആരാധകര്‍ കുറിക്കുന്നത്.. 



സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്...


'പെണ്ണേ, ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനൽ...' <>