ഇന്നസെന്റിന്‍റെയും സുരേഷ് ഗോപിയുടെയും വിജയ സാധ്യതകളെക്കുറിച്ച് വാചാലനായി നടന്‍ ശ്രീനിവാസന്‍. ഇന്നസെന്റിന് ചാലക്കുടിയില്‍ നല്ല വിജയസാധ്യതയുണ്ടെന്ന്‍ പറഞ്ഞ ശ്രീനിവാസന്‍ തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂരില്‍ പാര്‍ട്ടി സ്വധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടുന്നതും ഭീഷണിപ്പെടുത്തുന്നതും പണ്ടേ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി മുപ്പത് വര്‍ഷം മുന്‍പ് തനിക്ക് ഉണ്ടായ കള്ളവോട്ടനുഭവം അദ്ദേഹം തുറന്നുപറഞ്ഞു.


തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്‍റെ വോട്ട് ആരോ ചെയ്ത് കഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അതില്‍ നിന്നും കള്ളവോട്ട് കൊല്ലങ്ങള്‍ക്ക് മുന്നേ ഉള്ളതാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.