സ്വഭാവ വേഷങ്ങളെ അനശ്വരമാക്കിയ നടൻ ടിപി മാധവൻ(88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

8 വർഷമായി ​ഗാന്ധിഭവനിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ആശ്രയമില്ലാതെ കഴിയുമ്പോൾ സീരിയൽ സംവിധായകൻ പ്രസാദാണ് അദ്ദേഹത്തെ ​ഗാന്ധിഭവനിലെത്തിക്കുന്നത്. പിന്നീട് മറവിരോ​ഗം ബാധിക്കുകയായിരുന്നു.  


Read Also: കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്


പത്രപ്രവർത്തകനായിരുന്ന ടിപി മാധവൻ 1975ൽ പുറത്തിറങ്ങിയ 'രാഗ'മെന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടോടിക്കാറ്റ്, നരസിംഹം, ലേലം തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. 2016 സിനിമാ ജീവിതം അവസാനിപ്പിച്ചു. അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. 600ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളലും വേഷമിട്ടിട്ടുണ്ട്.


നാളെ രാവിലെ 9 മണിമുതൽ ഒരു മണിവരെ പത്തനാപുരത്തെ ഗാന്ധിഭവനിൽ പൊതുദർശനം നടത്തും. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തിൽവെച്ച് നടത്തും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.