കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ രഹസ്യ മൊഴി.
കേസിലെ എഴാം പ്രതിയായ ചാര്‍ളിയാണ് രഹസ്യ മൊഴി നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ ആക്രമിച്ചത് ദിലീപിന്‍റെ ക്വട്ടേഷന്‍ ആണെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ചാര്‍ളി പൊലീസിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു.


കേസില്‍ ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും. 


ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ ആണ് നല്‍കിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നടിയെ ആക്രമിച്ചതിന് ശേഷം കോയമ്പത്തൂരിലേക്ക് പോയ പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളാണ്‌ ചാര്‍ളി.