നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതി താനാണെന്നും, കഴിഞ്ഞ 5 വർഷമായി താൻ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണെന്നും പൾസർ സുനി ജാമ്യഹർജിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹർജി പരിഗണിക്കുന്നത്.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വിഷയത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇനിയും തുടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതി താനാണെന്നും, കഴിഞ്ഞ 5 വർഷമായി താൻ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണെന്നും പൾസർ സുനി ജാമ്യഹർജിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്‌റ്റിലായത്.കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ട് കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...