പത്തനംതിട്ട: പത്തനംതിട്ടയിലും തൃശൂരിലെ ചാലക്കുടിയിലും ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. റാന്നി, ആറന്മുള മേഖലകളിൽ നിരവധിപ്പേരാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളുടെ രണ്ടാം നിലകളിലും വെള്ളം കയറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റാന്നിയില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. മറ്റ് സ്ഥലങ്ങളില്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ ബോട്ടുവഴിയുള്ള രക്ഷാ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്.  കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിട്ട് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. 


പത്തനംതിട്ടയില്‍ ഹെലികോപ്ടറിന്‍റെ സഹായത്തോടെ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ കാണാം: