Popular Front Rally: മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതി ചേർക്കും
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലായിരുന്നു കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം (pfi rally alappuzha hate slogn)
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതിചേർക്കും. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. സംഭവത്തിലെ ഗൂഡാലോചന അടക്കം പോലീസ് വിദമായി അന്വേഷിക്കും.
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും കേസിൽ ചോദ്യം ചെയ്യും. മുദ്രാവാക്യ വിളിച്ച സമയം, സ്ഥലം സംബന്ധിച്ചും അന്വേഷിക്കും. നിലവിഷ അറസ്റ്റിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി അന്നത്തെ പരിപാടിയുടെ സഘാടകരെയും ഉടൻ ചോദ്യം ചെയ്യുമെന്നും എസ്.പി വ്യക്തമാക്കി.
ALSO READ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ വ്യാപക പ്രതിഷേധം
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലായിരുന്നു കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം. മറ്റൊരാളുടെ തോളത്തിരുന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യം വിളി. വിവിധ മതവിഭാഗങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിലുള്ള മുദ്രാവാക്യത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നു വന്നിരുന്നു.
ALSO READ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
സമൂഹ മാധ്യമങ്ങളിലടക്കം സംഭവം വൈറലാവുകയും ചെയ്തതോടെയാണ് പോലീസ് കർശനമായ നടപടിയിലേക്കും കടന്നത്. ഇതിനിടയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...