ഇടുക്കി:  തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇടുക്കിയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂപ്രശ്നങ്ങൾ ഉയർത്തിയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാറിന്റെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം പാലിച്ചില്ലെന്ന ആരോപണം ഉന്നയിച്ചാണ് ഈ ഹർത്താൽ.  എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു കൊണ്ടുള്ള യുഡിഎഫിന്റെ (UDF) കളിയാണെന്നാണ് സർക്കാർ ആരോപിക്കുന്നത്. 


Also Read: Gold Smuggling Case: വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 30 ന് ഹാജരാകണം


2019 ആഗസ്റ്റിൽ കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്.  1964 ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.   


സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് യുഡിഎഫ് ആരോപണം.  


Also Read: സ്പീക്കറിന് കുടുക്ക് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ പുറത്ത്-സ്വപ്ന സുരേഷിൻറെ മൊഴി


മാത്രമല്ല ഇടുക്കിയിൽ മാത്രമായി ഇത്തരമൊരു ഉത്തരവ് നടപ്പാക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ (High Court) ഉത്തരവ് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്.  


ഈ വിഷയം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണം ആക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.  രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. കടകളുടേയും വാഹനങ്ങളുടേയും പ്രവർത്തനം നിർബന്ധിച്ച് തടയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക