സ്പീക്കറിന് കുടുക്ക് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ പുറത്ത്-സ്വപ്ന സുരേഷിൻറെ മൊഴി

പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായാണ് ഒമാനില്‍  മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ആരംഭിക്കാനിരുന്നതെന്നാണ് മൊഴിയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 05:08 PM IST
  • കേരളത്തിലെത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
  • ഇതിനായി ഹോട്ടൽ ലീല പാലസാണ് തിരഞ്ഞെടുത്തതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
  • സ്വപ്ന തന്നെ നേരിട്ട് 2018-ൽ ഇതിനായി ഒമാനിൽ നേരിട്ട് പോവുകയും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്റ്ററായ ഖാലിദുമായി കൂടിക്കാഴ്ച നടത്തി
  • സ്പീക്കർ വൻ തുക കൈമാറിയെന്നാണ് കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻറെ മൊഴി
സ്പീക്കറിന് കുടുക്ക് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ പുറത്ത്-സ്വപ്ന സുരേഷിൻറെ മൊഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് (Gold Smuggling) വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും കുടുക്ക്. ശ്രീരാമകൃഷ്ണനും പൊന്നാനിയിലെ ബിനാമിയും ചേർന്ന് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ക്രൈംബ്രാഞ്ചിനെതിരേ കസ്റ്റംസ് (Customs) കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായാണ് ഒമാനില്‍  മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ആരംഭിക്കാനിരുന്നതെന്നാണ് മൊഴിയിലുള്ളത്. 

ALSO READ: Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, സ്പീക്കർ ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ലഫീറിനേയും കോളേജ് ഡീനായ കിരണ്‍ എന്ന വ്യക്തിയേയും തനിക്ക് പരിചയപ്പെടുത്തിയതെന്നു സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു.ഷാർജയുടെ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനായി ഹോട്ടൽ ലീല പാലസാണ് തിരഞ്ഞെടുത്തതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. പ്രധാനമായും ഷാർജയിൽ കോളേജിനുള്ള ഭൂമി എങ്ങിനെ കണ്ടെത്താം. സൌജന്യമായി ഭൂമി ലഭിക്കാനുള്ള നടപടികൾ തുടങ്ങിയവയാണ് ചർച്ച ചെയ്തതായി സൂചനയുള്ളത്.

സ്വപ്ന തന്നെ നേരിട്ട് 2018-ൽ ഇതിനായി ഒമാനിൽ നേരിട്ട് പോവുകയും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്റ്ററായ ഖാലിദുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന (Swapna) മൊഴി നല്‍കി. ശിവശങ്കറും ഇതുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. അതേസമയം സ്പീക്കർ വൻ തുക കൈമാറിയെന്നാണ് കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻറെ മൊഴി. 2020 ജനുവരിയിലോ ഫെബ്രുവരിയിലോ തങ്ങൾ സ്പീക്കറെ കണ്ടിരുന്നെന്നും. പണവുമായാണ് പോയതെന്നും 10 കെട്ട് നോട്ടുകൾ ഇതിൽ ഉണ്ടായിരുന്നെന്നും സരിത്തിൻറെ മൊഴിയിൽ പറയുന്നു.

ALSO READസ്വപ്നയെ 'സംരക്ഷിച്ച' ക്രൈം ബ്രാഞ്ച്; തെളിവുകള്‍ പുറത്ത്!!

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷണൻ ഇതുവരെ പ്രതികരണങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല. മൊഴിയിൽ സത്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളോ മറ്റോ സ്വപനയുടെ കൈവശമുണ്ടെങ്കിൽ ഇത്തവണം സ്പീക്കർ കുുങ്ങിയത് തന്നെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News