ഒന്നാമത് എത്തുമെന്ന് ബൂത്തിലെ ആദ്യ വോട്ടര്‍ മാണി സി. കാപ്പന്!!
കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു `മാണി` നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്!!
പാലാ: കെ.എം മാണിക്കു ശേഷം പാലായെ മറ്റൊരു "മാണി" നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്!!
കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119-ാം ബൂത്തില്‍ ആദ്യ വോട്ടറായാണ് മാണി സി. കാപ്പന് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
പാലാ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി. കാപ്പന് പ്രതികരിച്ചു. ഒന്നാമനായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് ഒന്നാമത് എത്തുമെന്നതിന്റെ സൂചനയാണ്. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78% ത്തിന് മുകളില്‍ പോളിംഗ് ഉണ്ടാകുമെന്നും മാണി. സി. കാപ്പന് പറഞ്ഞു.
അതേസമയം, ജയത്തിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയശേഷം യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം അഭിപ്രായപ്പെട്ടത്.
എല്ലാ തവണത്തേക്കാളും പോളി൦ഗ് ഇത്തവണയുണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം യുഡിഎഫിന് ഭൂരിപക്ഷം കൂടുമെന്ന് തന്നെ ആവര്‍ത്തിച്ചു. കെ.എം മാണി എന്ന വികാരം ജനങ്ങളുടെ മനസ്സിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് വോട്ടുചെയ്യാനെത്തിയ കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ പ്രതികരിച്ചു. കെ.എം മാണി ഒരു ‘ഫാക്ടര്‍’ അല്ല, ‘ഫാക്ട്’ ആണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.