മരട്: സുപ്രീം കോടതി വിധി നടപ്പാക്കി സര്‍ക്കാര്‍, അവസാന കെട്ടിടവും നില൦പതിച്ചു!
മരടിലെ അവസാന കെട്ടിട സമുച്ചയമായ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും നിലംപതിച്ചു. എന്നാല്‍, ഫ്ലാറ്റ് പൊളിക്കല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയാണ് നടന്നത്.
മരടിലെ അവസാന കെട്ടിട സമുച്ചയമായ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും നിലംപതിച്ചു. എന്നാല്‍, ഫ്ലാറ്റ് പൊളിക്കല്‍ നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയാണ് നടന്നത്.
ഇരുപത് അപ്പാര്‍ട്ട്മെന്റുകളാണ് 17 നിലകളുള്ള ഗോള്‍ഡന്‍ കായലോരം സമുച്ചയത്തിലുണ്ടായിരുന്നത്. 14.8 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫ്ലാറ്റ് പൊളിച്ചത്.
നിശ്ചയിച്ച സമയത്തിലും ഇരുപത്തിയാറു മിനിട്ട് വൈകിയാണ് ആദ്യ സൈറിന് മുഴങ്ങിയത്. 1.56നായിരുന്നു ആദ്യ സൈറന്‍.
ജീവനക്കാര്‍ ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് ആദ്യ സൈറണ്‍ മുഴക്കാന്‍ വൈകിയത്. ശേഷം നിശ്ചിത ഇടവേളകളില്‍ രണ്ടും മൂന്നും സൈറന്‍ മുഴങ്ങി.
മരടിലെ നാല് ഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതായിരുന്നു ഗോള്‍ഡന്‍ കായലോര൦. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്.
20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്ളാറ്റ് സമുച്ചയമായിരുന്നു ഇത്. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കിയത്.
എഡിഫസ് എന്‍ജിനീയറിംഗ് കമ്പനിയാണ് 17 നിലകളുള്ള ഈ ഫ്ളാറ്റും പൊളിച്ചത്. ഇതിന്റെ ഭാഗമായി 1.30ഓടെ പ്രദേശത്തെ എല്ലാ ചെറിയ റോഡുകളും അടച്ചിരുന്നു. 51 മീറ്ററായിരുന്നു ഗോള്‍ഡന്‍ കായലോരത്തിന്റെ ഉയരം.
ഇന്ന് രാവിലെ 11.03നാണ് മരടിലെ മറ്റൊരു ഫ്ളാറ്റ് സമുച്ചയമായ ജെയ്ന്‍സ് കോറല്‍ കോവ് സ്ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ഹോളി ഫെയ്ത്ത്, ആല്‍ഫാ സെറീന് എന്നിവ സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.