തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

"മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന ഒരു കാലം സ്വപ്നം കാണുന്നവരാണ് നമ്മള്‍. എല്ലാ മനുഷ്യരും എല്ലാ മനസ്സുകളും സന്തോഷത്തിലും സംതൃപ്തിയിലും സമഭാവനയിലും കഴിയുന്ന ഒരു കാലമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. Happy Onam..." എന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 


ഇതിനോടൊപ്പം ഒരു ആനിമേഷന്‍ വീഡിയോയും നല്‍കിയിട്ടുണ്ട്. മുപ്പത്തിമൂന്ന് സെക്കന്റ്‌ സമയം നീണ്ടുനില്‍ക്കുന്ന ഈ ആനിമേഷന്‍ ചിത്രത്തില്‍  കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതചിത്രങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തേയും എടുത്തുകാട്ടുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം