മലപ്പുറം: ആടുകളുടെയും പശുക്കളുടെയും ഫാമുകള്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. പൂച്ചകള്‍ക്ക് ഒരു ഫാം എന്ന് കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും മനോഹരമാണ് ഈ പൂച്ചഫാം. 16 സെന്‍റ് സ്ഥലത്ത് പൂച്ചകള്‍ക്കായി ശൗചാലയം അടക്കം നിര്‍മിച്ചിരിക്കുകയാണ് മലപ്പുറം കാടാമ്പുഴ സ്വദേശികളായ സഹോദരങ്ങള്‍. പൂച്ചവീടും പൂച്ചകളും ഇന്ന് നാട്ടുകാർക്ക് കൗതുകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം കാടാമ്പുഴ സ്വദേശികളായ ഫസല്‍, ഫാരിസ്, ഫാസില്‍ എന്നിവരാണ് വിവിധയിനം പൂച്ചകളെ വളർത്തുന്നത്. 10വര്‍ഷം മുമ്പാണ് കോട്ടക്കലില്‍നിന്നും മൂന്നുസഹോദന്മാരില്‍ ഒരാള്‍ ആദ്യ പൂച്ചയെ വാങ്ങിയത്. വില്‍പ്പനക്കല്ലാതെ പൂച്ചയോടുള്ള ഇഷ്ടത്തിന്റെ പുറത്തായിരുന്നു അതിനെ വാങ്ങിയത്. ആ പൂച്ചയില്‍നിന്ന് തുടങ്ങിയതാണ് ഇവരുടെ ഈ ഫാമിന്റെ വളര്‍ച്ച. ആദ്യമൊക്കെ ബന്ധുക്കള്‍ക്ക് പൂച്ചയെ സമ്മാനിക്കുകയായിരുന്നു ഇവര്‍. 

Read Also: 'ഓപ്പറേഷൻ മത്സ്യ'; സംസ്ഥാന വ്യാപക പരിശോധന തുടരുന്നു, രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വരവ് കുറഞ്ഞെന്ന് ആരോഗ്യമന്ത്രി


പൂച്ചകളോടുള്ള ഇഷ്ടം വളര്‍ന്ന് വിവിധയിനത്തില്‍പ്പെട്ടവയെയാണ് ഇവരിപ്പോള്‍ പരിപാലിക്കുന്നത്. ഇപ്പോള്‍ 350ല്‍ പരം പൂച്ചക്കളാണ് ഈ സഹോദരങ്ങളുടെ പക്കലുള്ളത്. ഇവരെ പരിപാലിക്കാന്‍ വീടിന് സമീപത്തുതന്നെയാണ് 16 സെന്റ് സ്ഥലത്ത് മികച്ച സൗകര്യത്തില്‍ പൂച്ചകള്‍ക്കായി വീടൊരുങ്ങിയത്. പരിപാലനവും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.


കേരളത്തില്‍ എവിടെയും കാണാനാകാത്ത ഈ പൂച്ചഫാമിന്റെ പ്രത്യേകത ഇവിടുത്തെ ശുചിമുറിതന്നെയാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കായി പൂച്ചകളെ ഇവര്‍ പരിശീലിപ്പിക്കുന്നുമുണ്ട്. ചൂട് സമയത്ത് തണുപ്പേകാന്‍ ഫാനുകളും ഇവക്കായ് സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ വാക്‌സിനേഷനും നല്‍കിവരുന്നു. ഒരു നേരം ക്യാറ്റ് ഫുഡും മറ്റുള്ള നേരത്ത് ചിക്കനും, മീനും മട്ടണും ബീഫുമടങ്ങുന്നതാണ് ഈ പൂച്ചകൂട്ടത്തിന്റെ മെനു.

Read Also: സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകി ചീഫ് സെക്രട്ടറി


പൂച്ചകളെ വിൽക്കുകമാത്രമല്ല. അവയ്ക്കായുള്ള പരിചരണത്തിനും അത്യാവശ്യം വേണ്ട മരുന്നുകളുമൊക്കെ ഇവരുടെ പക്കലുണ്ട്. പൂച്ചകളുടെ വളർത്തൽ രീതികളും എങ്ങനെ പരിചരിക്കണമെന്നുള്ളതും മറ്റുള്ളവർക്ക് ഇവർ പറഞ്ഞു കൊടുക്കാറുമുണ്ട്. പൂച്ചകളെ വളർത്തുന്ന നിരവധി പേർ കൂടുതൽ കാര്യങ്ങള്‍ അറിയാനായി ഇവരുടെ അടുത്തെത്താറുണ്ട്. 


പ്രതിരോധ ശേഷി നല്ലപോലെയുള്ള ജീവികളിലൊന്നാണ് പൂച്ച. പരപാലവും കുറവ് മതി. എങ്കിലും വിദേശയിനം പൂച്ചകളെ പരിപാലിക്കുന്നതിൽ ശ്രദ്ധ നൽകണം. കാലാവസ്ഥാ മാറ്റം പൂച്ചകളെ ബാധിക്കാനിടയുണ്ട്. ഭക്ഷണ ക്രമവും കൃത്യതയോടെ കൊണ്ടുപോകണം. ഭക്ഷണം അമിതമാകുന്നതും കുറ‍ഞ്ഞു പോകുന്നതും പൂച്ചകൾളെ ബാധിക്കും. 

Read Also: Actress Attack Case: ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കും


ഇഷ്ടം കൊണ്ട് തുടങ്ങിയതാണെങ്കിലും ഇന്ന് മികച്ച വരുമാനം പൂച്ചക്കുട്ടികളെ വിൽപ്പന നടത്തി ഇവർക്ക് ലഭിക്കുന്നുണ്ട്. നല്ല ശ്രദ്ധയോടെ വേണം പൂച്ചകളെ വർളത്തേണ്ടതെന്ന് ഇവർ പറയുന്നു. നേരംപോക്കായല്ല പൂച്ച വളർത്തലിനെ കാണേണ്ടത് പൂച്ചകളെ സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കേണ്ടതുണ്ടെന്ന് ഇവർ പറയുന്നു. 


വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും ആവശ്യാനുസരണം ഇവര്‍ വില്‍പ്പന നടത്തുന്നത്. 4000 മുതല്‍ 70000 രൂപ വരെ വിലവരുന്നയിനങ്ങളാണ് പൂച്ചവീട്ടിലുള്ളത്. ഡിലേഴ്‌സ് വഴിയും വില്‍പ്പന നടത്തിവരികയാണ് ജെന്റ്സ് ഷോപ്പ് ഉടമകള്‍ കൂടിയായി ഈ സഹോദരന്മാര്‍.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.