Actress Attack Case: ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കും

Actress Attack Case: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെതന്നെ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു.  

Last Updated : Apr 26, 2022, 07:08 AM IST
  • ദിലീപിന് ഇന്ന് നിർണായകം
  • ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും
  • കേസിൽ നേരത്തെതന്നെ ക്രൈംബ്രാഞ്ച് തെളിവുകള്‍ കൈമാറിയിരുന്നു
Actress Attack Case: ദിലീപിന് ഇന്ന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കും

കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെതന്നെ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു.  ഇതില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും. 

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജി. ഹർജിയിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നുണ്ട്.  നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം എതിർക്കുകയായിരുന്നു.  എന്നാൽ തുടരന്വേഷണത്തിൽ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നുണ്ട്.

Also Read: Actress Attack Case : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ആശങ്കയുണ്ടെന്ന് WCC

ഇതിനിടയിൽ ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന്  വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങളിൽ തൃപ്തിയില്ലെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ദിലീപ് റിമാൻഡിൽ കഴിഞ്ഞിരുന്നു. ശേഷം ഹൈക്കോടതിയാണ് ഉപാധികളോടെ അന്ന് ജാമ്യം നൽകിയത്. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് ജാമ്യം അനുവദിച്ചപ്പോൾ തന്നെ കോടതി വ്യക്തമാക്കിയിരുന്നു.  ഇത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹർജി നൽകിയിരിക്കുന്നത്.   

Also Read: വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൻറെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിൻറെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ഇതിന് തെളിവായി ദിലീപിൻറെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണം അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. സംഭാഷണത്തിൽ ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് ചോദിച്ചാൽ എങ്ങനെ മൊഴി നൽകണമെന്ന് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നത് ഉണ്ടായിരുന്നു. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയുണ്ടായി. അതാണ് അനൂപിൻറെ ഫോൺ പരിശോധനയിൽ ക്രൈംബ്രാഞ്ചിന് ലഭിച്ച തെളിവ് അത് സംഘം ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടന്നുവെന്ന കാര്യത്തിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന് മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ്.  കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്.  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News