സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകി ചീഫ് സെക്രട്ടറി

സെക്രട്ടറിയേറ്റിൽ ഓരോ ബ്ലോക്കിലും അക്സസ് കൺട്രോൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 09:10 AM IST
  • സെക്രട്ടേറിയറ്റിലും സ്പാർക്ക് മുഖേന ശമ്പളം നൽകുന്ന മറ്റ് സർക്കാർ ഓഫീസുകളിലും പഞ്ചിങ് നിലവിലുണ്ട്
  • എന്നാൽ പലയിടത്തും, ഇതിനെ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല
  • ഇക്കാരണത്താൽ, കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിക്കുന്നില്ല
സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ബയോമെടിക്ര് പഞ്ചിങ് ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകി ചീഫ് സെക്രട്ടറി. പ്രവൃത്തിസമയത്ത് ജീവനക്കാർ ഓഫീസിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ബയോമെടിക്ര് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിൽ ഓരോ ബ്ലോക്കിലും അക്സസ് കൺട്രോൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

ജീവനക്കാരുടെ ഹാജർ കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടികൾ. സെക്രട്ടേറിയറ്റിലും സ്പാർക്ക് മുഖേന ശമ്പളം നൽകുന്ന മറ്റ് സർക്കാർ ഓഫീസുകളിലും പഞ്ചിങ് നിലവിലുണ്ട്. എന്നാൽ പലയിടത്തും, ഇതിനെ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഇക്കാരണത്താൽ, കൃത്യമായി പഞ്ച് ചെയ്തില്ലെങ്കിലും ജീവനക്കാരുടെ അവധിയെയോ ശമ്പളത്തെയോ ബാധിക്കുന്നില്ല. രാവിലെയും വൈകിട്ടും ഓരോ മാസവും അനുവവദിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞാൽ അവധിയായി കണക്കാക്കും. അവധി കൂടിയാൽ ശമ്പളം കട്ട് ചെയ്യാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News