കോട്ടയം: സ്ത്രീ ശാക്തീകരണം എന്ന ആശയം നടപ്പാക്കുവാൻ പരിമിതമായ കുടുബ ചുറ്റുപാടുകളിൽ നിന്നും വന്ന്  10 വീട്ടമ്മമാർ ഒന്നിച്ചു ചെറിയ  ഒരു മാനസിക ഉല്ലാസം എന്ന നിലയിൽ  ചെറിയ ഒരു  കൂട്ടായ്മ ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആ കൂട്ടായ്മ ഇന്ന് ഒരു സ്വയം സംരഭകത്വ സ്ഥാപനമായി മാറിയിരിക്കുകയാണ്. സ്വയം തൊഴിൽ കണ്ടെത്തുക എന്നതിലുപരിയായി സേവന പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മ സജീവമാണ്.


തിരുവാതിര കളി നാരായണീയ പാരായണം തുടങ്ങിയ ആദ്ധ്യാത്മികതയിലേക്ക് അടുക്കുവനും  വഴികാട്ടിയായ ഈ കൂട്ടായ്മയെ പിന്നീട്  ഗുരുവായൂർ തന്ത്രി ഡോ ദിനേശൻ നമ്പൂതിരിപ്പാട് രക്ഷാധികാരി ആയിട്ടുള്ള അഖില ഭാരത ആത്മീയ പ്രചാര സഭ എന്ന സംഘടനയിലേക്ക് നയിച്ചു. 


Viral Video: PPE കിറ്റില്‍, കൊറോണ വാര്‍ഡില്‍ നിന്നും വനിതാ ഡോക്ടറുടെ 'പണിപാളി ചലഞ്ച്'


ഇപ്പോൾ ഈ സംഘടനയുടെ കീഴിൽ  സ്വയം പര്യാപ്തതയും സാമ്പത്തിക വരുമാനവും വേണമെന്നുള്ള ആശയത്തോട് കൂടി രാജ രാജേശ്വരി വനിതാ സംരംഭം എന്ന പേരോട് കൂടി ഒരു സ്വയം സഹായ യൂണിറ്റ് നിർമ്മിക്കുകയും ചെയ്തു.  


10 പേരിൽ തുടങ്ങിയ ഈ യൂണിറ്റ് ഇന്ന് 26 പേരിലേക്ക് തൊഴിൽ എത്തിക്കാനും അതിൽ 20 പേര് യൂണിറ്റിൽ സ്ഥിരം അംഗമാകുകയും ചെയ്തു. ഈ സംരംഭത്തിൽ  ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള തൊഴിലിനെ കണ്ടെത്തുവാനും കൂട്ടായ്മയോടെ അവർക്ക് സഹായമായി നിന്ന് തുടങ്ങിവച്ച എല്ലാ മേഖലയിലും വിജയത്തിലെത്താനും സാധിച്ചു.


സമന്‍സുകളും നോട്ടീസുകളും ഇനി വാട്സ്ആപ്പിലൂടെ...


ഈ രീതിയിൽ ഇപ്പോൾ ഈ വനിതാ യൂണിറ്റിൽ screen printing, tailoring, bag making, e-commerce, parcel foods, training centre( ഓരോരുത്തർക്കും അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെറിയ ഒരു ഫീസോട് കൂടി പകർന്നു നൽകുന്നു) എന്നിവ നല്ല രീതിയിൽ നടത്തി വരുന്നു. വരുമാനത്തോടൊപ്പം തന്നെ  മാനസിക സന്തോഷവും ഈ ഒത്തുചേരലിൽ ലഭിക്കുന്നതായി ഇതിലെ അംഗങ്ങൾ പറയുന്നു. 


ഈ യൂണിറ്റ് തുടങ്ങിയതിനു ശേഷം  ഇവരുടെ കൂട്ടായ്മ കണ്ട് സമൂഹത്തിന്റെ ഉയർന്ന മേഖലയിലുള്ള പലരും ഇവർക്ക്  പ്രോത്സാഹനവും പിന്തുണയും അതോടൊപ്പം സഹായവും നൽകി ഇവരെ മുന്നോട്ട്  നയിക്കുകയാണ്. കോവിഡ് കാലത്ത് ആയിരക്കണക്കിന് മാസ്ക്കുകളാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഇത് തങ്ങളുടെ വ്യക്തിപരമായ നേട്ടമല്ലെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അവർ ഒരേ സ്വരത്തിൽ പറയുന്നു.