തിരുവനന്തപുരം: രാവസ്തു തട്ടിപ്പുകേസിൽ ആരോപണവിധേയയായ അനിത പുല്ലയില്‍ നിയമസഭയില്‍ എത്തിയ സംഭവത്തില്‍ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവിയുടെ സഹായ കരാര്‍ കമ്പനി ജീവനക്കാരാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സുരക്ഷ ജീവനക്കാര്‍ക്ക് വിഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ടില്‍ സ്പീക്കറാകും തുടര്‍ നടപടി സ്വീകരിക്കുക.ലോക കേരള സഭ സമ്മേളന വേദിയായിരുന്ന നിയമസഭ മന്ദ്രിരത്തില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി അടുത്തബന്ധമുള്ള അനിത പുല്ലയില്‍ എത്തിയത് ഏറെ വിവാദമായിരുന്നു. സംഭവം അന്വേഷിച്ച നിയമസഭ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറി.


ALSO READ: ലോകകേരള സഭയിയിൽ അനിത പുല്ലയിൽ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു; തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയിൽ


അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവിയ്ക്ക ഒടിടി സഹായം നല്‍കുന്ന ബിട്രയ്റ്റ് എന്ന കമ്പനി ജീവനക്കാരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു.കമ്പനിയുടെ രണ്ട് ജീവനക്കാരുടെ പേരു സഹിതം ആണ് റിപ്പോര്‍ട്ട്. ഇവര്‍ അനിതയെ നിയമസഭ മന്ദിരത്തില്‍ അനുഗമിച്ചു. 


സംഭവത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച് ആൻറ് വാർഡുമാർക്ക്  വീഴ്ച സംഭവിച്ചിട്ടില്ല.അനിത പുല്ലയലിന്റെ കൈവശം ലോകകേരളസഭയുടെ ഓപ്പണ്‍ഫോറത്തിന്‍രെ പാസ് ഉണ്ടായിരുന്നു. ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് കടക്കാനുള്ള സൗകര്യമാണ് ബട്രയ്റ്റ് ജീവനക്കാര്‍ ചെയ്തു നല്‍കിയത്.


Also Read: Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം


ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ നോര്‍ക്ക ഴി 1000 പാസുകളാണ് വിവിധ സംഘടനകള്‍ക്കും മലയാളം മിഷനും നല്‍കിയത്. ഇങ്ങനെ നല്‍കിയ പാസുകളില്‍ ഒരെണ്ണം അനിത പുല്ലയില്‍ ഏതെങ്കിലും വഴി സംഘടിപ്പിച്ചതാകാമെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.
 
സഭ മന്ദിരത്തിനുള്ളില്‍ കടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സ്പീക്കര്‍ ആകും തുടര്‍നടപടി സ്വീകരിക്കുക. സംഭവം ലോകകേരളസഭയ്ക്കും നിയമസഭയ്ക്കും നാണക്കേടുണ്ടായെന്നാണ് പൊതുവികാരം. അതിനാല്‍ കമ്പനിയുടെ കരാര്‍ സഭ ടി വി റദ്ദാക്കിയേക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.