Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം

തന്റെ അതി സാഹസികമായ പ്രകടനത്തിലൂടെ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് ഇവിടെ ഒരു തത്ത. ഒരു സൂപ്പർമാനെ പോലെയാണ് തത്തയുടെ സവാരി. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 03:12 PM IST
  • ഒരു സൂപ്പർമാനെ പോലെയാണ് തത്തയുടെ സവാരി.
  • സൂപ്പർമാന്റെ മോഡലിലുള്ള ഒരു കുഞ്ഞ് ഉടുപ്പും അതിനെ അണിയിച്ചിട്ടുണ്ട്.
  • S എന്നതിന് പകരം K എന്നാണ് ആ ഉടുപ്പിൽ എഴുതിയിരിക്കുന്നത്.
Viral Video: ഇതൊക്കെയെന്ത്, നിസാരം! സൂപ്പർമാൻ തത്തയുടെ വൈറൽ പ്രകടനം

പക്ഷികളുടെയും മൃ​ഗങ്ങളുടെയുമൊക്കെ രസകരമായ വീഡിയോകൾ കാണാൻ പലർക്കും ഒരുപാട് ഇഷ്ടമാണ്. അതിലും ചില മൃ​ഗങ്ങളോടും പക്ഷികളോടും ഒരു പ്രത്യേക അടുപ്പം മനുഷ്യർക്ക് ഉണ്ടാകും. അത്തരത്തിൽ ഒരു പക്ഷിയാണ് തത്ത. മനുഷ്യർ പറയുന്ന കാര്യങ്ങൾ അനുകരിക്കാൻ കഴിവുള്ള ഒരു പക്ഷിയാണ് തത്ത. വീട്ടിൽ വളർത്തുന്ന തത്തകളെ ആ വീട്ടുകാർ പരീശീലിപ്പിച്ചെടുക്കുന്നത് നമ്മൾ കാണാറുണ്ട്. നമ്മൾ പറയുന്ന ചില വാക്കുകൾ അവയ്ക്ക് തിരിച്ച് പറയാനുള്ള കഴിവുണ്ട്. 

എന്നാൽ അത് മാത്രമല്ല തന്റെ കഴിവെന്ന് തെളിയിക്കുകയാണ് ഇവിടെ ഒരു തത്ത. തന്റെ അതി സാഹസികമായ പ്രകടനത്തിലൂടെ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. ഒരു കാറിലിരുന്നുള്ള തത്തയുടെ സാഹസിക പ്രകടനമാണ് വൈറലാകുന്നത്. കാറിന്റെ ജനൽ താഴ്ത്തി വച്ചിരിക്കുകയാണ്. ആ ജനാലയിൽ ഇരുന്ന് തത്ത സവാരി ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. അങ്ങനെയിരിക്കുമ്പോൾ വീശുന്ന കാറ്റിൽ കുറച്ച് കൂടുതൽ സാഹസികനാകാൻ ശ്രമിക്കുകയാണ് തത്ത. ജനലിൽ നിന്ന് പതിയെ താഴോട്ട് നീങ്ങി ഡോറിൽ പിടിച്ച് നിന്ന് സവാരി നടത്തുകയാണ് ഈ തത്ത. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Cutest.bird (@cutest.bird)

 

കാണുന്നവർക്ക് ഒരേ സമയം കൗതുകവും അൽപം പേടിയും തോന്നിയേക്കാം. പക്ഷേ ആ സവാരി അവൻ ആസ്വദിക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഒരു സൂപ്പർമാനെ പോലെയാണ് തത്തയുടെ സവാരി. സൂപ്പർമാന്റെ മോഡലിലുള്ള ഒരു കുഞ്ഞ് ഉടുപ്പും അതിനെ അണിയിച്ചിട്ടുണ്ട്. S എന്നതിന് പകരം K എന്നാണ് ആ ഉടുപ്പിൽ എഴുതിയിരിക്കുന്നത്. ആ തത്തയുടെ പേര് K എന്ന അക്ഷരത്തിലായിരിക്കാം തുടങ്ങുന്നതെന്ന് ഇതിൽ നിന്ന് ഊഹിക്കാം. 

Also Read: Viral Video: പറ്റിക്കാൻ നോക്കുന്നോ, ധൈര്യമുണ്ടേൽ ഒന്ന് കൂടി ചെയ്ത് നോക്ക്; കലിപ്പ് മോഡിൽ നായ

cutest.bird എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിവേ​ഗമാണ് തത്തയുടെ വൈറൽ പ്രകടനം സോഷ്യൽ മീഡിയയിൽ തരം​ഗമായത്. നിരവധി പേർ ലൈക്ക് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് പേർ കമന്റും ചെയ്തു. 

Viral Video: നല്ല ​ഗംഭീര ബഫെ; ഓടി നടന്ന് വയർ നിറച്ച് ​ഗിനി പന്നികൾ

ഒന്നല്ല കുറെയധികം ​ഗിനി പന്നികളെ ഈ വീഡിയോയിൽ കാണാം. എല്ലാവരും കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ. ​ഗിനി പന്നികളുടെ ബഫെ എന്ന ക്യാപ്ഷനാണ് ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. വളരെ ആപ്റ്റായിട്ടുള്ള ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്. ഒരു നീണ്ട ടേബിളിൽ നിറയെ ഭക്ഷണം. അതിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് അവ ഓരോന്നും കഴിക്കുന്ന ​ഗിനി പന്നികൾ. വളരെ രസകരമാണ് ഈ വീഡിയോ. ചിലർ ഓടി നടന്ന് കഴിക്കുന്നതും വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News