കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്‍റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അനൂപ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ മാസം നാലാം തീയതിയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. 


നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീയറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനമെടുത്തത്. നഗരസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.