പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദവും കൈയാങ്കളിയും. നഗരസഭാ അതിർത്തിയിൽ നടക്കുന്ന അനധികൃത പാറ ഖനനവും മണ്ണെടുപ്പും സംബന്ധിച്ചുള്ള തർക്കമാണ് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കത്തിലും കസേര ഏറിലും കലാശിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ട നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത പാറ ഖനനമായിരുന്നു ഇന്ന് ചേർന്ന പത്തനംതിട്ട നഗരസഭാ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.  ഇത് സംബന്ധിച്ച ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ബന്ധപ്പെട്ട ജീവനക്കാർ എല്ലാം അവധിയാണെന്ന് മുൻസിപ്പൽ സെക്രട്ടറി മറുപടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്ഡ പരസ്പരം വാക്കേറ്റവും തർക്കവും ആരംഭിച്ചു. 

Read Also: Moral Policing: വിദ്യാർഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ


ഒരു ഇടത് കൗൺസിലറുടെ ഭാര്യക്ക് മാനദണ്ഡങ്ങൾ മറികടന്ന് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചതും ഭരണ പ്രതിപക്ഷ അംഗങ്ങൾക്കിടയിലെ രൂക്ഷമായ തർക്കത്തിന് ഇടയാക്കി. തുടർന്നാണ് പ്രകോപിതരായ അംഗങ്ങൾ ഫർണിച്ചറുകളും മറ്റ് സാമഗ്രികളും നശിപ്പിച്ചത്. 


ബാനർ ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിലെ കസേരകളും മേശകളും മറിച്ചിട്ടു. ഇത് പ്രകോപനമായിക്കണ്ടാണ് വാഗ്വാദം ഉണ്ടായത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇരു ഭാഗത്തുനിന്നും ഉണ്ടായത്. പ്രതിപക്ഷത്തിനെരെ ആരോപണങ്ങളുമായി ഭരണപക്ഷവും ഭരണപക്ഷത്തിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തുണ്ട്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.