തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ്  സിപിഎമ്മിന്റെയും കെ.എസ്.ഇ.ബിയുടെയും തീരുമാനം. പദ്ധതിയെ എതിര്‍ക്കുന്ന സിപിഐയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച വൈദ്യുത മന്ത്രി  എം.എം മണി പ്രസ്തുത പദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്നും സൂചിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എതിര്‍ക്കുന്നവര്‍ ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ പദ്ധതി വേണ്ടെന്ന് വെച്ചിരുന്നില്ല, എന്നും മന്ത്രി ആരോപിച്ചു. സി.പി.ഐ ഈ പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ടാണെന്നും എല്‍.ഡി.എഫ് ആണ് ഭരിക്കുനതെന്ന്‍ ഓര്‍മ്മ വേണമെന്നും എം.എം മണി സൂചിപ്പിച്ചു.


ഇതിനിടെ മണിയുടെ പ്രസ്താവനയെ തള്ളി സിപിഐ അസി. സെക്രട്ടറി. പ്രകാശ് ബാബുവും രംഗത്തെത്തി.