ഇടുക്കി: കേരളാ ഗ്രാമീണ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച ആറുപേര്‍ ഇടുക്കിയില്‍ പിടിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പുളിയന്‍മല സംസ്ഥാന പാതയില്‍ കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേയ്ക്ക് തിരിയുന്ന ജംഗ്ഷന് സമീപമുള്ള എടിഎം തകര്‍ക്കുവാന്‍ ശ്രമിച്ചവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.


കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷിജിന്‍, പിതൃസഹോദര പുത്രനായ വാഴത്തോപ്പ് പേപ്പാറ കുന്നുംപുറത്ത് അജിത്ത്, അങ്കമാലി സ്വദേശികളായ മാപ്പാലശേരി പോതയില്‍ ഏലിയാസ്, ചെറിയ മാപ്പാലശേരി ചീരേത്ത് മനു എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയുമാണ് പൊലീസ് പിടികൂടിയത്.


ആറുപേരില്‍ മൂന്നുപേര്‍ സഹോദരങ്ങളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.