ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഇന്‍ഡ്യാ ടുഡെ നല്‍കിയ ട്വീറ്റ് വിവാദത്തില്‍. 'മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍ ഈ കാരണം ഓകെയാണോ?'എന്നായിരുന്നു ട്വീറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍ഡ്യാ ടുഡെയുടെ ട്വീറ്റിനെതിരെ ദേശീയ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദ പ്രകടനവുമായി ഇന്‍ഡ്യാ ടുഡേ രംഗത്ത് എത്തി. 


ട്വീറ്റിന്‍റെ തലക്കെട്ട് ചിലര്‍ക്ക് അനുചിതമായി തോന്നിയതിനെ തുടര്‍ന്ന് ഖേദം രേഖപ്പെടുത്തുന്നു എന്ന്‍ ഇന്‍ഡ്യാ ടുഡേ അധികൃതര്‍ പിന്നീട് ട്വീറ്റ് ചെയ്തു. 


'ഒരു കൊലപാതകവും ന്യായീകരിക്കാവുന്നതല്ല. നിയമം കൈയ്യിലെടുത്തുകൊണ്ട് ഒരു സംഘം ആളുകള്‍ നടത്തിയ ക്രൂര കൃത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.' ഇന്ത്യാ ടുഡേ വിശദീകരിച്ചു.