തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള  അമ്മത്തൊട്ടിലിൽ പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിൻ്റെ സ്വാന്തനത്തിലേക്ക് ഒരു നവാഗതൻ കൂടിയെത്തി. ബുധനാഴ്ച രാത്രി 11.54 നാണ് ആറ് ദിവസം പ്രായം തോന്നിക്കുന്ന ആൺ കുഞ്ഞ് സർക്കാരിൻ്റെ പരിചരണത്തിലേക്ക് എത്തിയത്. ഓണ നാളുകൾ ആരംഭിക്കേയാണ് പുതിയ കുഞ്ഞ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുമയുടെയും സമ്പൽ സമൃദ്ധിയുടെയും നാളുകളിലേക്ക് പുതിയ അതിഥിയേ വരവേറ്റുകൊണ്ട് ശ്രാവൺ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 607-ാമത്തെ കുഞ്ഞാണ് പോറ്റമ്മമാരുടെ തണലിലേക്ക് എത്തിയത്.


അഥിതിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി.


ALSO READ: മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്


പൂർണ്ണ ആരോഗ്യവാനായ കുട്ടി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്. 2024ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13-ാമത്തെ കുഞ്ഞാണ് ശ്രാവൺ. പുതിയ ഭരണ സമിതി അധികാരമേറ്റടുത്ത ശേഷം ഒന്നരവർഷം ഇതുവരെയായി 101 കുട്ടികളെ സുതാര്യമായി ദത്ത് നൽകി മാതൃകയായിരിക്കുകയാണ്.


കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.