ഇടുക്കി: മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി അഞ്ചുകുടിയില്‍ കാട്ടാനയും കുട്ടിയും കുളത്തില്‍ വീണു. ഇന്നലെ രാത്രിയിലാകാം ആനകള്‍ കുളത്തില്‍ വീണിട്ടുണ്ടാവുകയെന്നാണ് നിഗമനം. വനംവകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനകളെ കുളത്തില്‍ നിന്നും രക്ഷിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാമലക്കണ്ടതിന് സമീപം എളംബ്ലാശേരി അഞ്ചുകുടിയിലാണ് അമ്മയാനയേയും കുഞ്ഞിനേയും കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാകാം ആനകള്‍ കുളത്തില്‍ വീണിട്ടുണ്ടാവുകയെന്നാണ് നിഗമനം. ഇന്നലെ പ്രദേശത്ത് ആനക്കൂട്ടം ചുറ്റിത്തിരിഞ്ഞിരുന്നു. ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട ആനകളാകാം കുളത്തില്‍ അകപ്പെട്ടതെന്നാണ് അനുമാനം.


ബഹളം കേട്ട് കോളനിവാസികളില്‍ ചിലര്‍ പരിശോധന നടത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംപാലക സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താല്‍ കാട്ടാനകളെ കുളത്തില്‍ നിന്നും രക്ഷിച്ചു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.