കൊറോണ: ക്ഷേത്രങ്ങളിലെ ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക്
കർക്കിടക വാവുപോലെയുള്ള വിശേഷ ദിവസങ്ങളിലെ ബലിതർപ്പണത്തിനാണ് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം കമീഷണർ അറിയിച്ചു.
കോഴിക്കോട്: കോറോണ കേരളത്തിലും വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് സമ്പൂർണ്ണ വിലക്ക് എറപ്പെടുത്തിയിരിക്കുകയാണ്.
കർക്കിടക വാവുപോലെയുള്ള വിശേഷ ദിവസങ്ങളിലെ ബലിതർപ്പണത്തിനാണ് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ദേവസ്വം കമീഷണർ അറിയിച്ചു. അന്നേ ദിവസം നിരവധി ആളുകളാണ് ബലിതർപ്പണത്തിനായി എത്തുന്നത്. ആ സമയം കോറോണ മനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിക്കുമെന്നും മാത്രമല്ല സാമൂഹിക അകലം പാലിക്കാണ് കഴിയാതെ വരും എന്നൊക്കെയുള്ള കാരണങ്ങളാണ് ഇത്തരം ഒരു തീരുമാനം എടുത്തത്.
Also read: സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു...!
ഇതിനിടയിൽ കോറോണ കാരണം മാറ്റിവെച്ച വിവാഹ ബുക്കിങ് വീണ്ടും ആരംഭിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. നാളെ മുതലാണ് ആരംഭിക്കുന്നത്. കൗണ്ടർ വഴിയും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം. മാത്രമല്ല കോറോണ പ്രോട്ടോകോൾ പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂരിൽ മറ്റന്നാമുതൽ വിവാഹങ്ങൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Also read: കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!
വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടരവരെയുള്ള സമയത്ത് കിഴക്കേനട പന്തലിലെ വിവാഹ മണ്ഡപത്തിൽ വച്ചായിരിക്കും വിവാഹങ്ങൾ നടക്കുന്നത്. ഒരു വിവാഹ സംഘത്തിൽ പരമാവധി 12 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമായിരിക്കും നടക്കുകയെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.