തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 111 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവറിൽ 99 പേർ വിദേശത്തുനിന്നും വന്നവരാണ്, 95 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 90 പേർക്കാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശൂരിൽ നിന്നും പാലക്കാട് നിന്നുമുള്ള 25 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുളള 20 പേർക്കും, ആലപ്പുഴജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജയില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 9 പേർക്കും, മലപ്പുറം ജില്ലയിലെ 7 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേർക്ക് വീതവും, കൊല്ലം ഇടുക്കി ജില്ലയിലെ ഓരോരുത്തർക്കുമാണ്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ രണ്ടുപേർക്കും ഇടുക്കി ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ഇതുനുപുറമേ തൃശൂർ ജില്ലയിലെ 9 ബിഎസ്എസ് ജവാനും കണ്ണൂർ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി ജവാനും ആലപ്പുഴ ജില്ലയിലെ 3 ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!
ദുബായിൽ നിന്നും കേരളത്തിലെത്തി മരണമടഞ്ഞ കൊല്ലം സ്വദേശിയായ മനോജിന്റെ ലാബ് റിപ്പോർട്ട് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 107 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോൾ കോറോണ നിരീക്ഷണത്തിഉലുള്ളത്. 421 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 4754 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇന്ന് 12 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് 169 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇതിനിടയിൽ 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.