കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.   അവിടെ പാലത്താൻ മേഖലയിലെ സ്വർണ്ണക്കടയിലായിരുന്നു സംഭവം.  

Last Updated : Jul 7, 2020, 06:00 PM IST
കോറോണ കാലത്ത് സ്വർണ്ണക്കവർച്ചയ്ക്ക് പുതിയ തന്ത്രങ്ങൾ..!

മുംബൈ:  കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന പശ്ചാത്തലത്തിൽ ഇതും ഒരു അവസരമാക്കി മുന്നോട്ടു നീങ്ങുകയാണ് കള്ളക്കടത്ത് സംഘങ്ങൾ എന്ന് റിപ്പോർട്ട്.  കോറോണ മറവിൽ മഹാരാഷ്ട്രയിൽ നിന്നും കോളയടിച്ചിരിക്കുന്നത് 100 പവൻ സ്വർണ്ണംമാണ്.  ഇവർ കോറോണ പ്രതിരോധ പിപിഇ കിറ്റ് ധരിച്ചാണ് സ്വർണ്ണം കൊള്ളയടിച്ചതെന്ന്  മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. 

Also read: ശമ്പളം ചോദിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു; മുഖത്ത് 15 തയ്യൽ...!!

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.   അവിടെ പാലത്താൻ മേഖലയിലെ സ്വർണ്ണക്കടയിലായിരുന്നു സംഭവം.  ഇവിടെ നിന്നും 100 പവനോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.  വന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. 

Lock down പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് കടയുടെ ചുമര് തുറന്നാണ് സംഘം ഉള്ളിൽ കയറിയത്. പക്ഷേ ഇവർ ആരൊക്കെയാണ് എന്ന് മനസിലാക്കാൻ പൊലീസിന് കഴിഞ്ഞില്ല കാരണം ഇവരെല്ലാം പിപിഇ കിറ്റ് ധരിച്ചിരുന്നു.  കടയിലെ വിവിധ അലമാരകളിലെ ട്രേകൾ പരിശോധിക്കുന്ന സംഘം സ്വർണ്ണം മാത്രം തിരഞ്ഞെടുത്ത് കൈക്കലാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.  

Also read: കുരങ്ങൻ കപ്പിൽ കോഫി കുടിക്കുന്ന വീഡിയോ വൈറലാകുന്നു..! 

ഇവർ നാലുപേരാണ് ഉണ്ടായിരുന്നത്.   Lock down കാരണം കവർച്ച നടന്ന വിവരം കടയുടമ അറിയുന്നത് പോലും രണ്ടു ദിവസം കഴിഞ്ഞാണ്.  പ്രദേശത്തെ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

Trending News