തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നേതാവ് കെ. എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ വാദം പൂര്‍ത്തിയായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ധനമന്ത്രി കൂടിയായ കെ. എം മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻറെ മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അന്തിമ വിധി ഈ മാസം 18ന് തീര്‍പ്പാക്കുന്നത്. 


കേസിൽ നേരത്തെ കക്ഷിചേർന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിർണായകമായിരിക്കും.


മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻറെ മൂന്നാമത്ത റിപ്പോർട്ടില്‍ നേരത്തെ കക്ഷിചേർന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിർണായകമായിരുന്നു.


യുഡിഎഫ് ഭരണ കാലത്ത് പൂട്ടിയ ബാറുകൾ തുറക്കാൻ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വി. എസ് അച്യുതാനന്ദനും, വൈക്കം വിശ്വനും, വി. എസ് സുനിൽകുമാറും ഉൾപ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി. മുരളീധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേർ നേരത്തെ തന്നെ വിജിലൻസ് റിപ്പോട്ടിനെതിരെ കക്ഷിചേർന്നിരുന്നു.