തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ. എം മാണി പ്രതിചേര്‍ത്തിട്ടുള്ള ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സിന്‍റെ മൂന്നാമത്തെ റിപ്പോര്‍ട്ട്‌ പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തര്‍ക്കമുണ്ടായിരുന്നു. വിജിലന്‍സിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സിന് വേണ്ടി ഹാജരാകുന്നത് സംബന്ധിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പി സതീശനും വി. വി അഗസ്റ്റിനും തമ്മിലാണ് തര്‍ക്കമുണ്ടായത്.


തുടര്‍ന്ന്‍ മജിസ്ട്രേറ്റ് ഇടപെടുകയും തീര്‍പ്പുണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും വിജിലന്‍സ് കോടതി സൂചിപ്പിച്ചു.