മനാമ: സംഘപരിവാരങ്ങള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും ബിജെപി സ്ഥാനാർത്ഥിയായതിൽ ഖേദിക്കുന്നുവെന്നും നടന്‍ ഭീമൻ രഘു. ചെറുപ്പം മുതലെ ആര്‍എസ്എസ് ആശയങ്ങളോട് യോജിപ്പുണ്ടായിരുന്നുവെങ്കിലും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്ന് അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു. എല്‍ഡിഎഫിന്‍റെ കെ.ബി ഗണേഷ് കുമാറായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വെറും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന രഘുവിന് വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്നും സൂചിപ്പിച്ചു.


ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് കുറ്റപ്പെടുത്തിയ ഭീമന്‍ രഘു, പത്തനാപുരത്തെ പ്രചരണത്തിന് സുരേഷ് ഗോപി വരാത്തത്തിനെക്കുറിച്ചും വിമര്‍ശിച്ചു. പത്തിലധികം തവണ സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചു. എന്നിട്ടും എത്തിയില്ല. സുരേഷ് ഗോപി വരാത്തത് വിഷമം ഉണ്ടാക്കി. അദ്ദേഹം പറഞ്ഞു.


ബഹ്‌റൈനില്‍ ഒരു ബന്ധുവിന്‍റെ കട ഉദ്ഘാടന ചടങ്ങിലാണ് തന്‍റെ രാഷ്ടീയ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ ഭീമന്‍ രഘു തുറന്നു പറഞ്ഞത്.