Bike racing: ബൈക്ക് റേസിങ് നടത്തുന്നതിനിടെ അപകടം; യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി
മൂന്ന് ബൈക്കുകളിലായി എത്തിയ യുവാക്കൾ റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു
തിരുവനന്തപുരം: ബൈക്ക് റേസിങ് (Bike racing) നടത്തുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്. നെയ്യാർഡാം റിസർവോയർ മൂന്നാം ചെറുപ്പിന് സമീപമാണ് അപകടം. മൂന്ന് ബൈക്കുകളിലായി എത്തിയ യുവാക്കൾ റേസിങ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിൻ്റെ കാലൊടിയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് കുറുകെ വെട്ടിച്ചതിനാൽ ആണ് അപകടം (Accident) ഉണ്ടായത്.
ഇതിനെ തുടർന്ന് ബുള്ളറ്റിൽ എത്തിയവർ ഇക്കാര്യം ചോദ്യം ചെയ്ത് യുവാവിനെ മർദിച്ചു. എന്നാൽ അപകടത്തിൽ കാലൊടിഞ്ഞുവെന്ന് കണ്ടതോടെ ബുള്ളറ്റിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വട്ടിയൂർക്കാവ് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇടാനായുള്ള ഫോട്ടോ, വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു യുവാക്കൾ.
വൈകുന്നേരങ്ങളിൽ സ്ഥിരം ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് വരുന്ന വിധത്തിൽ ഇത്തരം റേസിങ് നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു. അതേ സമയം പോലീസ് സ്റ്റേഷനിൽ മർദനത്തെ കുറിച്ചോ അപകടത്തെ കുറിച്ചോ, ഇത്തരത്തിൽ ബൈക്ക് റേസിങ് നടക്കുന്നതിനെ കുറിച്ചോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...