തിരുവനന്തപുരം: ലൗജിഹാദുമായി ബന്ധപ്പെട്ട് വീണ്ടും നിലപാട് വ്യക്തമാക്കി ബി.ജെ.പി. വിവാഹത്തിന്റെ പേരിൽ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടു വരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടു.
ഒരു പ്രണയ വിവാഹത്തിനും ബിജെപി എതിരല്ല, മതപരിവർത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെ മാത്രമാണ് ബിജെപി എതിർക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണ്.
പ്രത്യേകം നിയമനിർമ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇവിടെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ലൗജിഹാദ് എന്ന പദം നിർവചിച്ചിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും നിർവചിക്കപ്പെട്ടിട്ടില്ല. ലൗജിഹാദ് തടയാൻ യുപി,മധ്യപ്രദേശ്,കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണം.
അല്ലാതെ നടക്കുന്ന ചർച്ചകളെല്ലാം ഉപരിപ്ലവകരമായിരിക്കും. പാലാ ബിഷപ് അഭിപ്രായമേ പറയാൻ പാടില്ലെന്ന രീതിയിലുള്ള നിലപാട് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ പറഞ്ഞതു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത് ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. ഇവിടെ മയക്കുമരുന്ന് മാഫിയക്കെതിരെ കൂടുതൽ അന്വേഷണം നടന്നാൽ നേതാവിന്റെ മകനെതിരെ കൂടുതൽ തെളിവ് പുറത്ത് വരുമോ എന്ന ഭയമാണ് സർക്കാരിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...