Bird Flu: കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Bird Flu In Kottayam: കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇക്കാര്യം ജില്ലാ കളക്ടറാണ് അറിയിച്ചത്.
കോട്ടയം: Bird Flu In Kottayam: കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇക്കാര്യം ജില്ലാ കളക്ടറാണ് അറിയിച്ചത്. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട, വലിയപുതുക്കരി പുല്ലൂഴിച്ചാല്‍ പ്രദേശം, കല്ലറയിലെ വാര്‍ഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാര്‍ഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് എച്ച്5എന്‍1 വൈറസിന്റെ (Bird Flu) സാന്നിധ്യം സ്ഥിരീകരിച്ചത്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് വൈറസ് (Bird Flu) സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പക്ഷിപ്പനി തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്.
Also Read: Koorachund Bird Flu: ആശങ്കയൊഴിഞ്ഞു, കൂരാച്ചുണ്ടിലേത് പക്ഷിപ്പനിയല്ലന്ന് പരിശോധനാ ഫലം
രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ താറാവ് അടക്കമുള്ള പക്ഷികളെ നശിപ്പിക്കും. ഇന്ന് അതിനുള്ളപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനുവേണ്ടി മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകര്‍മസേന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സംഘത്തിൽ വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, മൂന്നു സഹായികള്‍ എന്നിവര്‍ ഉള്‍പ്പെടും. കല്ലറ രണ്ട്, വെച്ചൂര്‍ അഞ്ച്, അയ്മനം മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ഒപ്പം പ്രദേശത്ത് അണുനശീകരണവും നടത്തും.
പ്രാഥമിക കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിൽ 28500 മുതല്‍ 35000 വരെ പക്ഷികളെ (Bird Flu) നശിപ്പിക്കേണ്ടിവരുമെന്നാണ്. പക്ഷിപ്പനി നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമാണ് പക്ഷികളെ നശിപ്പിക്കുക.
Also Read: Viral Video: കീരിയും മൂർഖനും നേർക്കുനേർ വന്നാൽ എങ്ങനിരിക്കും, വീഡിയോ കാണാം.!!
രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. കൂടാതെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, മറ്റു പക്ഷികള്‍ എന്നിവയെ പുറത്തിറക്കുന്നതും നിരോധനമുണ്ട്.
പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം, വൈക്കം തഹസില്‍ദാര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ദേശാടനപക്ഷികളുടെ അസ്വഭാവിക മരണങ്ങള്‍ നിരീക്ഷിക്കുന്നതിന് വനംവന്യജീവി വകുപ്പിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read: Horoscope December 15, 2021: ഇന്ന് മേടം, മിഥുനം, ചിങ്ങം, കന്നി രാശിക്കാർ ജാഗ്രത പാലിക്കുക!
കല്ലറയില്‍ ഒരു ദിവസം കൊണ്ടും വെച്ചൂരില്‍ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാന്‍ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാന്‍ കഴിയുമെന്നുമാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...