Kozhikode : കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന (Bird Flu) സംശയത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തുന്ന വിദഗ്ദ്ധ പരിശോധനയുടെ ഫലമാണ് ഇന്ന് എത്തുന്നത്.
തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് (Bird Flu) കണ്ടെത്തയിട്ടുണ്ട്. അയച്ച സാമ്പിളുകളിൽ ഒരെണ്ണം പക്ഷി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മറ്റൊരു ഫലം നെഗറ്റിവാകുകയും ചെയ്‌തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയുടെ ഫലം അനുസരിച്ച് അന്തിമ സ്ഥിരീകരണം നടത്തും.
ALSO READ: Koorachund Bird Flu: കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം, സ്വകാര്യ ഫാമിലെ 300 കോഴികൾ ചത്തു
പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിരുന്നു. കൂടാതെ കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തിരുന്നു.
ALSO READ: Bird Flue: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം
പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായി വരുമെന്നും വിദഗ്തർ അറിയിച്ചിട്ടുണ്ട്.
ALSO READ: Bird Flu: ഡൽഹിയിൽ വിവിധയിടത്ത് ചിക്കൻ വിൽപ്പന നിരോധിച്ചു
പക്ഷി പനി അകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ നടത്തിയിട്ടുണ്ട്. ഇന്ന് വിദഗ്ദ്ധ പരിശോധന ഫലം വരുന്നതോടെ പക്ഷി പനിയാണോയെന്ന് സ്ഥിരീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy