Koorachund Bird Flu: ആശങ്കയൊഴിഞ്ഞു, കൂരാച്ചുണ്ടിലേത് പക്ഷിപ്പനിയല്ലന്ന് പരിശോധനാ ഫലം

പരിശോധനാഫലം വരുന്നതുവരെവരെ രോ​ഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 06:39 PM IST
  • കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി.
  • അതേസമയം കോഴികൾ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
  • മറ്റ് എന്തെങ്കിലും വൈറസ് ബാധയാണോ ഇതിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.
Koorachund Bird Flu: ആശങ്കയൊഴിഞ്ഞു, കൂരാച്ചുണ്ടിലേത് പക്ഷിപ്പനിയല്ലന്ന് പരിശോധനാ ഫലം

കോഴിക്കോട്: കോഴിക്കോട് കൂരാചുണ്ടിൽ കോഴികൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനിയല്ലെന്ന് കണ്ടെത്തൽ. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിളിലാണ് പക്ഷിപ്പനിയുടെ വൈറസല്ല മരണ കാരണമെന്നത് വ്യക്തമായത്. പക്ഷിപ്പനി സംശയിച്ചതോടെ പ്രദേശത്ത് വലിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. 300 കോഴികളാണ് കൂരാച്ചുണ്ടിൽ കഴഞ്ഞ ദിവസം മരിച്ചത്.

പരിശോധനാഫലം വരുന്നതുവരെവരെ രോ​ഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയിരുന്നു.കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി. അതേസമയം കോഴികൾ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് എന്തെങ്കിലും വൈറസ് ബാധയാണോ ഇതിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.

ALSO READ: Koorachund Bird Flu: കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം, സ്വകാര്യ ഫാമിലെ 300 കോഴികൾ ചത്തു

നേരത്തെ സംസ്ഥാനത്ത് ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും താറാവുകളിൽ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ഇതേ തുടർന്ന് ആയിരക്കണക്കിന് താറാവുകളെയാണ് കൊല്ലേണ്ടതായി വന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News